HOME
DETAILS

സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരികള്‍ക്ക് സൂപ്പര്‍ നരകം നിന്നുതിരിയാന്‍ സമയം കിട്ടാത്ത പണിക്ക് തുച്ഛശമ്പളം

  
backup
October 07 2016 | 22:10 PM

%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%80




കണ്ണൂര്‍: കണ്‍സ്യൂമര്‍ കാര്‍ഡുകള്‍ വഴി കച്ചവടം കൊഴുപ്പിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ രാപ്പകല്‍ ജോലി ചെയ്യിച്ച് ജീവനക്കാരികളെ പിഴിയുന്നു. ജില്ലയില്‍ ചെറുനഗരങ്ങളില്‍പ്പോലും കൂണുപോലെ മുളച്ചുപൊന്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലെ തൊഴില്‍ ചൂഷണം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. യുവതികളാണ് ഇവിടങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും. ഒരുദിവസം 133 രൂപ പ്രകാരം നാലായിരം രൂപയ്ക്കാണ് മിക്കവരും ജോലിചെയ്യേണ്ടത്. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുമണിവരെ ജോലിചെയ്യുന്നവരുണ്ട്. ഉത്സവകാലങ്ങളില്‍ ഇതിലേറെ സമയംവരും. സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ നിശ്ചയിക്കുന്നതാണ് ശമ്പളം. അവധിയെടുത്താല്‍ ശമ്പളത്തില്‍ നിന്നു ആ ദിവസങ്ങളിലെ വേതനം കുറയ്ക്കും. പഞ്ചിങ് സംവിധാനം മിക്കയിടത്തുമുണ്ട്. ഉച്ചഭക്ഷണത്തിനായി അരമണിക്കൂറാണ് സമയം അനുവദിക്കുന്നത്. കാഷ്യര്‍ സീറ്റിലൊഴികെ മറ്റാര്‍ക്കും ഇരിക്കാനുള്ള സൗകര്യമില്ല. ചെറിയ പിഴവുകള്‍ക്കു പോലും കഠിനമായ ശകാരവും കേള്‍ക്കേണ്ടിവരും. ഇന്നത്തെ നിലയില്‍ ഒരു നല്ല സാരി  പോലും വാങ്ങാന്‍ ശമ്പളം കൊണ്ടുകഴിയില്ലെന്നു നഗരത്തിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി പറയുന്നു. ബിരുദാനന്തരബിരുദം നേടിയവര്‍പോലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കുവരെ 250 രൂപ പ്രതിദിനം കൂലികൊടുക്കുമ്പോള്‍ കൊള്ളലാഭമുണ്ടാക്കാന്‍ ജീവനക്കാരെ കൊടും ചൂഷണത്തിനിരയാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലേബര്‍ ഓഫിസറൊ തൊഴിലാളി യൂനിയനുകളോ പേരിനുപോലും തിരിഞ്ഞുനോക്കുന്നില്ല.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago