പള്ളിക്കല്‍ ടൗണിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടിയായി
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ടൗണിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയായി. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ടൗണില്‍ റോഡുകളിലേക്കുള്ള കൈയേറ്റമുള്‍പ്പെടെ ഒഴിപ്പിക്കുന്നതിന് കോടതിയുടെ ഉത്തരുവുണ്ടായിട്ടും അധികൃതര്‍ തയാറാകാതിരുന്നത് നേരത്തേ വാര്‍ത്തയായിരുന്നു.
തുടര്‍ന്നു ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ചേര്‍ന്ന റവന്യൂ-പൊതുമരാമത്ത്, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗത്തിലാണ് കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കാന്‍ ധാരണയായത്. 13നകം കൈയേറ്റങ്ങള്‍ സ്വയം നീക്കാന്‍ സമയം നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന അധ്യക്ഷയായി.
സെക്രട്ടറി എ. അശോകന്, തേഞ്ഞിപ്പലം പൊലിസ് സബ് ഇന്‍സ്പെക്ടര്‍ എം. അഭിലാഷ്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ എം. മാഹിന്‍, പി.ഡബ്ലിയു.ഡി ഓവര്‍സിയര്‍ ബിജു, ഒ. വിനോദ്, പഞ്ചായത്ത് സറ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. അബ്ദുല്‍ കാദര്‍, ചെയര്പേഴ്സന് വഹീദ ബാനു, പഞ്ചായത്തംഗം ടി. ഷാജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."