HOME
DETAILS
MAL
മണ്ണിടിക്കല്‍ തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശം
backup
October 08 2016 | 19:10 PM
തിരുവനന്തപുരം: അനധികൃത മണല്‍വാരല്‍, മണ്ണിടിക്കല്‍, നിലംനികത്തല്‍, ഭൂമികൈയേറ്റം എന്നിവ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും കര്‍ശന നടപടിയെടുക്കാനും റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശം നല്കി. ഏതെങ്കിലും പ്രദേശത്ത് അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
പൊതുജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ 1077 എന്ന നമ്പരില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാം. ഈമാസം എട്ടുമുതല്‍ 12 വരെ തുടര്‍ച്ചയായി അവധിവരുന്ന സാഹചര്യത്തിലാണ് നിര്‍ദേശമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."