ഫാത്തിമ റിയല്‍ട്ടേഴ്‌സ് ഉദ്ഘാടനം നാളെ
കണ്ണൂര്‍: ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭമായ ഫാത്തിമ റിയല്‍ട്ടേഴ്‌സ് നാളെ പ്രവര്‍ത്തനമാരംഭിക്കും. കണ്ണൂര്‍ പുതിയ ബസ്‌സ്റ്റാന്‍ഡ് കോംപ്ലക്‌സ് നാലാംനിലയില്‍ രാവിലെ പത്തിന് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി ലത മുഖ്യാതിഥിയാവും. നിര്‍മാണരംഗത്തേക്കു പ്രവേശിക്കുന്ന ഫാത്തിമ റിയല്‍ട്ടേഴ്‌സിന്റെ പ്രഥമ സംരംഭങ്ങള്‍ കണ്ണൂരിലാണ് ആരംഭിക്കുന്നത്. മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം ഒരു ഷോപ്പിങ് കം ബിസിനസ് ഹോട്ടല്‍ 'ടൗണ്‍ സെന്ററും' കണ്ണൂര്‍ നഗരത്തില്‍ 'കാസാ-മിയ' വില്ലാ പ്രൊജക്ടുമാണ് ആദ്യ സംരംഭങ്ങള്‍. സാധാരണക്കാരനു സ്വന്തമാക്കാനാവുന്ന ബജറ്റ് ടൗണ്‍ ഹൗസുകളും നിര്‍മാണ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. ഫാത്തിമ ഗ്രൂപ്പിന്റെ സംരംഭങ്ങളിലൂടെ യുവതലമുറയ്ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് എം.ഡി റാഫി എളമ്പാറ അറിയിച്ചു. ചെയര്‍മാന്‍ മുഹമ്മദ് ഹാജി കമ്പില്‍, മാര്‍ക്കറ്റിങ് എം.ഡി കെ.വി മുഹമ്മദ് കുഞ്ഞി, ഡയറക്ടര്‍ ബിജു ഉമ്മര്‍, ജനറല്‍ മാനേജര്‍ എ മുഹമ്മദ് അഷ്‌റഫ് എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."