നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു
വടകര: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. എടോടിയിലെ കേളുവേട്ടന്‍ സ്മാരകത്തിനു സമീപത്തായി റോഡരികില്‍ നിര്‍ത്തിയിട്ട കെ.എല്‍ 18 എച്ച് 2737 നമ്പര്‍ സ്വകാര്യ മിനിബസിനാണ് തീപിടിച്ചത്. മാഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ബസാണിത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ ആളുകളാണ് ബസിന് തീപിടിച്ച വിവരം ആദ്യമറിയുന്നത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂനിറ്റ് സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. അതേസമയം ബസ് നിര്‍ത്തിയിട്ട സ്ഥലത്ത് മാലിന്യ കൂമ്പാരവുമുണ്ട്. മാലിന്യത്തിനു തീപിടിച്ച ശേഷം ബസിലേക്ക് പടര്‍ന്നതാകാമെന്നും സംശയമുണ്ട്. വടകര പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."