എടവണ്ണയിലും മമ്പാട്ടും മുഖ്യമന്ത്രിക്ക് കരിങ്കൊടി; പൊലിസ് ലാത്തി വീശി
എടവണ്ണ/നിലമ്പൂര്‍ : എടവണ്ണയിലും മമ്പാട്ടും മുഖ്യമന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനും ശ്രമിച്ച യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് 5.30 ഓടെ നിലമ്പൂരിലെ പൊതുപരിപാടിയില്‍ പങ്കെടുന്നതിനായി പോവുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ എടവണ്ണ സീതി ഹാജി പാലത്തിന് സമീപത്ത് വെച്ച് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മുന്‍ കരുതലായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷ്, സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി സുധീഷ് ഉപ്പട, ജില്ലാ സെക്രട്ടറി ഇ.സജേഷ്, ജില്ലാ കമ്മറ്റിയംഗം മിഥുന് എന്നിവരെ എടക്കര സി.ഐ പി.കെ സന്തോഷ്, പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
മമ്പാട് ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അന്‍പതോളം പേര് അഞ്ചുമിനിട്ടോളം മുഖ്യമന്ത്രിയെ വഴിയിയില്‍ തടഞ്ഞിട്ടു കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് പൊലിസ് ലാത്തി വീശിയാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍, വയനാട് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് ബാബു, നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഷാജഹാന് പായി മ്പാടം തുടങ്ങി 15ളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
പൊലിസ് ലാത്തി വീശിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചെമ്പകത്ത് ഷാജിക്ക് നിസാര പരുക്കേറ്റു. മുഖ്യമന്ത്രി കടന്നുപോയതിന് ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."