HOME
DETAILS
MAL
70ാം വയസ്സില്‍ അമ്മയായി ദല്‍ജീന്ദര്‍ കൗര്‍
backup
May 11 2016 | 03:05 AM
ന്യൂഡല്‍ഹി: 49 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 70 കാരിയായ ദല്‍ജീന്ദര്‍ കൗര്‍ അമ്മയായി.കഴിഞ്ഞ മാസമാണ് ദല്ജീന്ദറിനും 79 കാരനായ മൊഹീന്ദര്‍ സിങിനും ഒരു ആണ്‍കുട്ടി പിറന്നത്. രണ്ട് വര്‍ഷത്തെ ഐ.വി.എഫ് ചികിത്സക്കുശേഷമാണ് ഇവര്‍ കുട്ടിക്ക് ജന്മം നല്‍കിയത്.
അമൃത്സറിനു സമീപം ഫാം നടത്തുകയാണ് മൊഹീന്ദര്‍ സിങ്. തങ്ങള്‍ക്ക് പ്രായമായതിലൊന്നും ഇവര്‍ക്ക് ആശങ്കയില്ല. തങ്ങളുടെ മകനെ ദൈവം നോക്കിക്കോളുമെന്നാണ് അവര്‍ പറയുന്നത്. കുട്ടിയ്ക്ക് അര്മാന് എന്ന പേരും ഇവര്‍ നല്കികഴിഞ്ഞു.
ആദ്യം ക്ലിനിക്കിലെത്തിയ അവരെ തങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. കാരണം അവരുടെ ശാരീരിക സ്ഥിതി വളരെ മോശമായി കാണപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ടെസ്റ്റുകളിലെല്ലാം ആരോഗ്യം മെച്ചമാണെന്നു കണ്ടതോടെ ചികിത്സയുമായി മുന്നോട്ട് പോവുകയായിരുന്നു. ദമ്പതികളെ ചികിത്സിച്ച ഡോക്ടര്‍ അനുരാഗ് ബിഷോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."