ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുമായി ചളിങ്ങാട് പ്രവാസി ട്രസ്റ്റ്
കയ്പമംഗലം: പ്രവാസി സുരക്ഷയിലൂടെ സാമൂഹിക വളര്‍ച്ച എന്ന ലക്ഷ്യവുമായി രൂപീകരിച്ച ചളിങ്ങാട് പ്രവാസി ട്രസ്റ്റിനു കീഴിലുള്ള ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. 2016 ജനുവരിയിലാണ് ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 350ല്‍പരം അംഗങ്ങളുള്ള ചളിങ്ങാട് പ്രവാസി ട്രസ്റ്റ് രൂപംകൊണ്ടത്.
ജനവാസം കൂടുതലുള്ള ചളിങ്ങാട് പ്രദേശത്ത് ഒരു ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുക എന്നതാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം. പുറമെ, സാധാരണക്കാര്‍ക്കു കൈത്താങ്ങായി വിലക്കുറവില്‍ ഗുണമേന്മയുള്ള അലോപ്പതി മരുന്നുകള്‍ ലഭ്യമാകുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറാണ് നാടിനു സമര്‍പ്പിക്കാനിരിക്കുന്നത്.
നാളെ രാവിലെ ഒന്പതിനു സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ നാടിനു സമര്‍പ്പിക്കും. ജന്‍ ഔഷധി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്തും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ബാബുവും നിര്‍വഹിക്കും. കേരള ജന്‍ ഔഷധി നോഡല്‍ ഓഫിസര്‍ എന്‍. ചന്ദ്രശേഖരന് പിള്ള, ജന്‍ ഔഷധി പ്രതിനിധി പ്രേം തച്ചോളി, വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂനിറ്റ് പ്രസിഡന്റ് പി.എം റഫീഖ് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എം സൈഫുദ്ദീന്,വി.എ ജസീര്‍, ടി.എസ് മുസ്തഫ, കെ.എച്ച് ബഷീര്‍, പി.എം ഷംസുദ്ദീന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."