HOME
DETAILS
MAL
മാന്നാറിനലെ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി ഹര്‍ത്താല്‍
backup
May 11 2016 | 05:05 AM
മാന്നാര്‍: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായ് ബന്ധപ്പെട്ട് മാന്നാറില്‍ നടന്ന ഹര്‍ത്താല്‍ ഹോട്ടലുകാര്‍ക്ക് തിരിച്ചടിയായി. ഹര്‍ത്താല്‍ ദിവസമായ ഇന്നലെ രാവിലെ മുതല്‍ കടകള്‍ തുറന്നും വാഹനങ്ങള്‍ ഓടിയും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 12 മണിയോടെ മുട്ടം കരുവാറ്റ പ്രദേശങ്ങളില്‍നിന്നും ഇരുചക്ര വാഹനങ്ങളിലെത്തിയ നൂറോളം വരുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ നിരത്തിലോടുന്നത് വിലക്കുകയും ചെയ്തു. ഇതുമൂലം മാന്നാറിലെ ഹോട്ടലുകളില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണം പാഴായി. കെ.എസ്.ആര്.ടി.സി ബസുകളും, കാറുകള്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവ നിരത്തില്‍ ഓടി. കൂടുതല്‍ അനിഷ്ഠ സംഭവങ്ങള്‍ ഉïാകാതിരിക്കാന്‍ മാന്നാര്‍ പൊലീസ് മുന്‍ കരുതലുകള്‍ എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."