പാലക്കാട്ടെ ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കാണമെന്ന ആവശ്യം ശക്തം
പാലക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനും വാഹന യാത്ര സുഗമമാകാനും ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച ഓപ്പറേഷന്‍ അനന്ത നഗരത്തിലും നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുകായണ്. നഗരത്തിലെ ടൗണ്‍ സ്റ്റാന്‍ഡിന് എതിര്‍വശം മംഗളം ഹോംസ് ആന്റ് റിസോര്‍ട്ട് കമ്പനിയുടെ അനധികൃത ഗെയിറ്റുകള്‍ നീക്കം ചെയ്ത് വഴിയൊരുക്കിയ പാലക്കാട് നഗരസഭ ഓപ്പറേഷന്‍ അനന്ത പദ്ധതി നഗരസഭയിലും നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് നഗരസഭയില്‍ ഭൂമി കയ്യേറ്റം നടത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ ജില്ലാ ഭരണകൂടവുമായി യോജിച്ച് ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കണമെന്നും ആവശ്യം ഉയര്‍ന്നു. പൊളിച്ചു നീക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സ്വകാര്യ വ്യക്തി നീക്കം ചെയ്യാതിരുന്ന ഗെയിറ്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ മോഹന്‍ ബാബു, സുനില്‍, അച്യുതാനന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നല്‍കിയത്. ടൗണ്‍ ബസ് സ്റ്റാന്‍ഡിനുസമീപമുള്ള ജ്വല്ലറി ഉടമയുടെ സ്ഥലവും ബിയര്‍ പാര്‍ലര്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനവുമെല്ലാം അനധികൃതമായി സ്ഥലം കയ്യേറികഴിഞ്ഞു. ഇവയും ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ചക്കാന്തറ ക്രിസ്ത്യന്‍പള്ളിക്ക് എതിര്‍വശം സ്വകാര്യ വ്യക്തി കയ്യടക്കി പാര്‍ക്ക് നിര്‍മിച്ചിരിക്കുന്ന സ്ഥലവും നഗരസഭ വീണ്ടെടുക്കണം. സുല്‍ത്താന്‍പേട്ട ജങ്ഷന്‍, മേട്ടുപാളയം സ്ട്രീറ്റ് എന്നിവടങ്ങളിലെല്ലാം കയ്യേറ്റം വ്യാപകമാണ്. ഈ സ്ഥലവും നഗരസഭ ഒഴിപ്പിക്കേണ്ടതാണ്. റോബിന്‍സണ്‍ റോഡ്, ജിബി റോഡ് എന്നവിടങ്ങളിലും നടപ്പാത കയ്യേറിയുള്ള കെട്ടിടനിര്‍മാണം കണ്ടിട്ടും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."