സാങ്കേതിക സര്‍വകലാശാലയില്‍ നേരിട്ടുള്ള നിയമനത്തിന് നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ സാങ്കേതിക സര്‍വകലാശാലയില്‍ ശ്രമം. പുതുതായി സൃഷ്ടിച്ച അനധ്യാപക തസ്തികകളിലേക്കാണ് സര്‍വകലാശാല നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഈവര്‍ഷം ജനുവരി ഒന്നിനാണ് കേരളാ സാങ്കേതിക സര്‍വകലാശാലയില്‍ 114 അനധ്യാപക തസ്തിക സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിട്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താനാണ് സര്‍വകലാശാല ഒരുങ്ങുന്നത്.
നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതായി മറ്റൊരുത്തരവും പുറത്തിറക്കി. തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഓഗസ്റ്റ് 11 ന് രജിസ്ട്രാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കി. ഓഗസ്റ്റ് 29നായിരുന്നു അപേക്ഷിക്കേണ്ട അവസാന തിയതി. ഏതൊരു തസ്തികയ്ക്കും അപേക്ഷിക്കാന്‍ ഒരു മാസത്തെ സമയപരിധി വേണമെന്ന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടു. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സര്‍വകലാശാലകള്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവനക്ക് വിരുദ്ധമായ നടപടികളാണ് സാങ്കേതിക സര്‍വകലാശാലയില്‍ അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."