ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാന്‍ ക്രീക്ക് ടവര്‍ വരുന്നു
ദുബൈ: ഉയരത്തിന്റെ കാര്യത്തില്‍ ലോകത്ത് ഉന്നത സ്ഥാനമുള്ള ദുബൈയിലെ ബുര്‍ജ് ഖലീഫ ഇനി രണ്ടാം സ്ഥാനമാകും.
ദുബൈയില്‍ തന്നെ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടമാണ് പുതുതായി ഉയരുന്നത്. ദുബൈയിലെ പ്രസിദ്ധമായ ക്രീക്ക് ഹാര്‍ബറിലാണ് അംബരചുംബിയായ ഈ കെട്ടിടം ഉയരുക.
ക്രീക്ക് ഹാര്‍ബറില്‍ നിര്‍മിക്കുന്ന അംബരചുംബിയുടെ ശിലാസ്ഥാപനം യു. എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ക്രീക്ക് ടവറായിരിക്കും ലോകത്തിലെ ഏറ്റവും ഉയരം കൂടിയകെട്ടിടം.
ദുബൈ ക്രീക്കില്‍ ഉയരുന്ന കെട്ടിടത്തിന് ബുര്‍ജ് ഖലീഫയെക്കാള്‍ നൂറുമീറ്ററിലധികം ഉയരംകൂടുതലായിരിക്കും എന്നാണ് നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കുന്നത്. 367 കോടി ദിര്‍ഹം ചെലവഴിച്ചാണ് ക്രീക്ക് ടവര്‍ നിര്‍മിക്കുന്നത്. ക്രീക്കില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് വികസിപ്പിക്കുന്ന ടൗണ്‍ഷിപ്പിന് നടുവിലായാണ് കെട്ടിടം ഉയരുന്നത്.
പുതിയ കെട്ടിടം ലോകത്തിന് മുന്നില്‍ യു. എ. ഇയുടെ കീര്‍ത്തി വര്‍ധിപ്പിക്കുമെന്നാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കുന്നത്.ഹോട്ടലുകളും ഷോപ്പിങ് കേന്ദ്രങ്ങളും പാര്‍പ്പിട കേന്ദ്രങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് പുതിയ ടവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."