HOME
DETAILS
MAL
ജയലളിതയെക്കുറിച്ച് അഭ്യൂഹം: രണ്ടുപേര്‍ അറസ്റ്റില്‍
backup
October 11 2016 | 19:10 PM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം പരത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. നാമയ്ക്കല്‍ സ്വദേശി സതീഷ് കുമാര്‍, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്. അഭ്യൂഹം പരത്തിയ മറ്റ് 43 പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എ.ഐ.ഡി.എം.കെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കടുത്ത പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞമാസം 22 മുതല്‍ ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജയയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."