നിയമസഭാ മാര്‍ച്ച് വിജയിപ്പിക്കും ജില്ലാ ഫൈസി സംഗമം കൊടുവള്ളിയില്‍
കോഴിക്കോട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഓസ്‌ഫോജന ജില്ലാ കമ്മിറ്റിയും സ്റ്റുഡന്റ്‌സ് ഫോറം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫൈസി സംഗമം നവംബര്‍ 18ന് കൊടുവള്ളിയില്‍ നടക്കും.
യോഗത്തില്‍ ഓസ്‌ഫോജന ജില്ലാ പ്രസിഡന്റ് മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി. എ.വി അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുല്ല ഫൈസി നടമ്മല്‍പോയില്‍, നാസര്‍ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, റഷീദ് ഫൈസി വെള്ളായിക്കോട്, ടി.വി.സി സമദ് ഫൈസി, അഹമ്മദ്കുട്ടി ഫൈസി മങ്ങാട്, കുഞ്ഞാലന്‍കുട്ടി ഫൈസി, കുഞ്ഞിമുഹമ്മദ് ഓമശ്ശേരി, ജംഷാദ് കറുത്തപറമ്പ്, അലി അടിവാരം പ്രസംഗിച്ചു.
ജില്ലയിലെ മുഴുവന്‍ ഫൈസിമാരും അവരുടെ ഫോണ്‍നമ്പറുകള്‍ സ്റ്റുഡന്റ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ജംഷാദിനെ (9947672834) അറിയിക്കണമെന്ന് ഓസ്‌ഫോജന ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."