HOME
DETAILS
MAL
കുടുംബയോഗങ്ങളില്‍ സംസാരിച്ചും കോളനികള്‍ സന്ദര്‍ശിച്ചും റോയി വാരികാട്ട്
backup
May 11 2016 | 06:05 AM
തൊടുപുഴ: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മണ്ഡലപര്യടനത്തിന് ഒരു ദിസത്തെ അവധി നല്‍കിയ തൊടുപുഴയിലെ എല്‍ഡിഫ് സ്ഥാനാര്‍ഥി അഡ്വ. റോയി വാരികാട്ട് ഇന്നലെ കോളനികള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ടു. വിവിധയിടങ്ങളില്‍ പ്രാദേശികമായി വളിച്ചുചേര്‍ത്ത കുടുംബസംഗമങ്ങളിലും സ്ഥാനാര്‍ഥിയെത്തി.
പട്ടികവര്‍ഗജനവിഭാഗങ്ങളും ദളിത്, പിന്നോക്ക ജനവിഭാഗങ്ങളും അധിവസിക്കുന്ന വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ പര്യടനമാണ് മാറ്റിയത്. ഇത് നേരത്തെ നിശ്ചയിച്ച പ്രകാരം 12ന് നടക്കും.
ഇന്നലെ മൂന്ന് മരണവീടുകള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി രണ്ട് വിവാഹച്ചടങ്ങിലും പങ്കെടുത്തു.
ആലക്കോട്ടെത്തിയ സ്ഥാാര്‍ഥി നാഗാര്‍ജുന ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഉല്‍പ്പാദന പ്ലാന്റിലെത്തി തൊഴിലാളികളുമായി സൗഹൃദം പങ്കിട്ടു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു യഥാര്‍ഥ ജനപ്രതിനിധി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രദര്‍ശിപ്പക്കേണ്ട പ്രതിബദ്ധതയുടെ ഉത്തമ മാതൃകയായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പും റോയി വാരികാട്ട് നല്‍കുന്നു.
ഇന്ന് സ്ഥാനാര്‍ഥി പര്യടനം പൂര്‍ണമായും തൊടുപുഴ മുനിസിപ്പാലിറ്റിയിലാണ്. രാവിലെ 7.30ന് പ്ലാവിന്‍ചുവട്ടില്‍നിന്ന് ആരംഭിക്കുന്ന പര്യടനപരിപാടി 55 കേന്ദ്രങ്ങള്‍ പിന്നിട്ട് കുമ്പംകല്ലില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."