HOME
DETAILS
MAL
ഹരീഷ് റാവത്ത് വിശ്വാസവോട്ട് നേടി, മുഖ്യമന്ത്രിയാവാം: സുപ്രിം കോടതി
backup
May 11 2016 | 06:05 AM
രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ഹരീഷ് റാവത്ത് വീണ്ടും മുഖ്യമന്ത്രിയാവും. കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് ഭൂരിഭക്ഷം നേടിയെന്ന് സുപ്രിം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേസ് പരിഗണിക്കുന്നതിനു മുമ്പ് തന്നെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ മുകുള്റോത്തഗിയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ 33 വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിജയിച്ചിരുന്നു. നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ 71 എം.എല്‍.എമാരാണ് നിയമസഭയിലുണ്ടായിരുന്നത്. ഇവരില്‍ ഒമ്പത് പേര് കൂറുമാറിയതിനാല്‍ അയോഗ്യരാക്കപ്പെട്ടിരുന്നു. ഇതോടെ അംഗസംഖ്യ 62 ആയി. ഇതില്‍ 27 പേര് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. കോണ്‍ഗ്രസ്സിന് 33 എം.എല്‍.എമാരുടെ പിന്തുണ വിശ്വാസപ്രമേയത്തിനു ലഭിച്ചു. ബി.ജെ.പിക്ക് 28 അംഗങ്ങളാണ് വോട്ട് ചെയ്തത്. സ്പീക്കര്‍ ഗോവിന്ദ്സിങ് കുഞ്ജ്വാള്‍ വോട്ട് ചെയ്തില്ല. 62ല്‍ 27ഉം കോണ്‍ഗ്രസ് എം.എല്മാരായിരുന്നു. ബാക്കിയുള്ള ആറില്‍ രണ്ടു പേര് ബഹുജന്‍ സമാജ് പാര്‍ട്ടിയും, സ്വതന്ത്രര്‍ മൂന്നു പേരും, യു.കെ.ഡി ഒന്നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."