ഏക സിവില്‍കോഡ്: അനുകൂല പ്രതികരണങ്ങള്‍ അപകടകരം: മുഈനലി തങ്ങള്‍
മലപ്പുറം: ഏക സിവില്‍കോഡിനെ അനുകൂലിക്കുന്നതരത്തില്‍ ഉയരുന്ന പ്രതികരണങ്ങള്‍പോലും അപകടകരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. ഓരോ കാലഘട്ടത്തിലേയും നേതാക്കള്‍ ശക്തമായി എതിര്‍ത്തതിനാലാണ് ഏക സിവില്‍കോഡ് പോലുള്ളവ നടക്കാതെപോയതെന്നും എന്നാല്‍, ഈയിടെയായി ചില യുവനേതാക്കളില്‍നിന്നുയരുന്ന നിലപാടുകള്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ 'കാംപസ് ഗാതറിങ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ഒരു സമൂഹത്തിനകത്തുനിന്നു രണ്ടു നിലപാടുകള്‍ വരുന്നതു നിയമപരമായ പരിരക്ഷ ഇല്ലാതാക്കും. കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്കു നിലപാടുകള്‍ മാറാതിരിക്കാന്‍ യുവനേതാക്കള്‍ ശ്രദ്ധിക്കണം. പാരമ്പര്യവും പൈതൃകവും മറന്നു വഴിപിഴക്കുന്ന സാഹചര്യമുണ്ടാകരുതെന്നും പറഞ്ഞ അദ്ദേഹം, യുവാക്കളില്‍ തെറ്റുകള്‍ സംഭവിക്കുന്നതു സ്വാഭാവികമാണെന്നും അതു തിരുത്തി പൈതൃകത്തിലേക്കു തിരിച്ചുവരികയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നും ശരീഅത്ത് വിഷയങ്ങള്‍ പണ്ഡിതന്‍മാരില്‍നിന്നു പഠിച്ചെടുക്കുകയാണ് വേണ്ടെതെന്നും തങ്ങള്‍ ഉണര്‍ത്തി.
ചടങ്ങില്‍ ജില്ലയിലെ വിവിധ കാംപസുകളിലെ കാംപസ് വിങ് ഭാരവാഹികള്‍ സംബന്ധിച്ചു. മദീനാ പാഷനോടനുബന്ധിച്ചു നവംബര്‍ അവസാന വാരം മലപ്പുറത്ത് കാംപസ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു ജില്ലാ കാംപസ് കാള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യൂസുഫ് വാഫി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഷഹീര്‍ അന്‍വരി പുറങ്ങ്, അഷറഫ് മലയില്‍, ഹൈദരലി വാഫി ക്ലാസെടുത്തു.
സി.ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, പി.കെ ലത്തീഫ് ഫൈസി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, സൈനുദ്ദീന്‍ ഒളവട്ടൂര്‍, കാംപസ് വിങ് ഭാരവാഹികളായ നിസാമുദ്ദീന്‍, റിയാസ് കൂഫ, സുഹൈല്‍, എ.എം ഷഫീഖലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."