വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി ലഹരി സ്‌പ്രേ
സിദ്ധാപുരം: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി സ്‌പ്രേ കുടകിലും വില്‍പന നടത്തുന്നതായി പരാതി. കഞ്ചാവിനും മയക്കുമരുന്നിനും പിന്നാലെയാണ് ഈ പുതിയ ലഹരി ഉല്‍പന്നം കടകളില്‍ എത്തുന്നത്. സ്റ്റോബറി, മുന്തിരി, ഓറഞ്ച്, ഗ്രീന്‍ ആപ്പിള്‍ എന്നിവയുടെ രുചികളിലാണു സ്‌പ്രേ തയാര്‍ ചെയ്തിരിക്കുന്നത്.
ആദ്യം മധുരവും പിന്നീടു തരിപ്പുമുള്ള ഈ ലഹരി കുട്ടികള്‍ യഥേഷ്ടം ഉപയോഗിച്ചുവരികയാണ്. സിദ്ധാപുരത്തെ പല കടകളിലും ഇതു വില്‍ക്കുന്നതായി കുട്ടികള്‍ അധ്യാപകരോടു പരാതിപ്പെട്ടു. ഉപയോഗിച്ച് അല്‍പനേരം കഴിഞ്ഞാല്‍ തലവേദനയും തലകറക്കവും അ നുഭവപ്പെടുന്നതായി അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ സമ്മതിച്ചു.
സൂപ്പര്‍ സ്‌പ്രേ കാന്‍ഡി എന്ന പേരില്‍ വില്‍ക്കപ്പെടുന്ന 20 മില്ലിയുള്ള ഈ ലഹരി സ്‌പ്രേക്കു പത്തുരൂപയാണു വില. ഒന്നാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ വരെ ഈ ലഹരി സ്‌പ്രേ ഉപയോഗിക്കുന്നതായാണു വിവരം. ജാഗ്രത പാലിക്കണമെന്ന് അധ്യാപകര്‍ രക്ഷിതാക്കളോടു നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."