HOME
DETAILS
MAL
ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകം; നാലുപേര്‍ പിടിയില്‍
backup
May 11 2016 | 07:05 AM
കാസര്‍കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലുടനീളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമാകുന്നു. പൊലിസ് നടത്തിയ റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി. നാലുക്ഷത്തോളം രൂപ വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 31,000 പാക്കറ്റ് പുകയില റെയ്ഡില്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഉളിയത്തടുക്ക സ്വദേശികളായ അബൂബക്കര്‍(31), ഇബ്രാഹിം ഖലീല്‍ (30) എന്നിവരെ അറസ്റ്റു ചെയ്തു. കുമ്പള സി.ഐ. പി. അബ്ദുല്‍ മുനീര്‍, മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ തലപ്പാടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
12 ചാക്കുകളിലാക്കി കാറിന്റെ ഡിക്കിയിലും പിറക് ഭാഗത്തും സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ ഉല്‍പ്പന്നങ്ങള്‍. കാസര്‍കോട്ടുനിന്ന് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ പൊലിസ് പിടികൂടി. ടി.എന്‍ മൂല തെക്കേമൂലയിലെ സതീഷ് കുമാര്‍(26), മധൂര്‍ ചെട്ടുംകുഴിയിലെ ഇബ്രാഹിം(46) എന്നിവരെയാണ് വിദ്യാനഗര്‍ പൊലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അടുക്ക സ്ഥലയില്‍ വച്ച് ഓംനി വാനില്‍ കടത്തുകയായിരുന്ന 1224 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പുത്തൂര്‍ ആര്യാപ്പുവിലെ പ്രദീപ് റൈ(21)യെ അറസ്റ്റു ചെയ്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വാഹന പരിശോധന നടന്ന് വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."