വീടിന് നേരെ ആക്രമണം: തിരൂര്‍ പൊലിസ് തെളിവെടുത്തു
തിരൂര്‍: തിരുനാവായ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ജാസ് ഡവലപ്മെന്റ് സൊസൈറ്റി ചെയര്‍മാനും അബൂദാബി കെഎം.സി.സി ജില്ലാ മുന്‍ പ്രസിഡന്റുമായ കാളിയാടന്‍ അബ്ദുല്‍ അസീസിന്റെ വീടിനു നേരെ ആക്രമണമുണ്ടായ കേസില്‍ തിരൂര്‍ സി.ഐ എം.കെ ഷാജിയും സംഘവും തെളിവെടുത്തു. അസീസിന്റെയും കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴിയാണ് പൊലിസ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പൊലിസ് തെളിവെടുപ്പിനെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം. വീടിന്റെ ചുറ്റുമതില്‍ ചാടിക്കടന്നെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി കാറും ഇന്‍ജാസ് സൊസൈറ്റിയുടെആംബുലന്സും തകര്‍ക്കുകയായിരുന്നു. കാറിന്റെയും ആംബുലന്‍സിന്റെയും ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം വീടിന്റെജനല്ചില്ലുകളും അടിച്ചു തകര്‍ത്തു.
ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ താനും കുടുംബവും മുഖംമൂടി ധരിച്ച ആയുധധാരികളായ അഞ്ചംഗ സംഘത്തെ കണ്ടുവെന്ന് അസീസ് പൊലിസിന് മൊഴി നല്കി. തിരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കഴിഞ്ഞ ദിവസം തന്നെ പരിശോധന നടത്തിയിരുന്നു. ജീവകാരുണ്യ കൂട്ടായ്മ തകര്‍ക്കാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണോ ആക്രമമെന്ന് സംശയിക്കുന്നതായും അസീസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."