വലമ്പൂര്‍ വഴി മഞ്ചേരിയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യം
പെരിന്തല്‍മണ്ണ: ജില്ലയിലെ ഏക ഗവ. മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്ന മഞ്ചേരിയിലേക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും വലമ്പൂര്‍ വഴി ബസ്‌റൂട്ട് അനുവദിക്കണമെന്ന് വലമ്പൂര്‍ നിവാസികള്‍ ആവശ്യപ്പെട്ടു.
പട്ടിക്കാട് - വലമ്പൂര്‍ വഴി മങ്കടയിലേക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യമുണ്ട@ായിട്ടും ഈ വഴി ഉച്ച സമയത്ത് ഒരു നേരം മാത്രമാണ് ബസ് സര്‍വീസ് നിലവിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്കും മങ്കട താലൂക്കാശുപത്രിയിലേക്കും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേക്കും പോകുന്നവര്‍ക്കും നിലവില്‍ ടാക്‌സി വാഹനങ്ങളെ ആശ്രയിക്കുകയോ അല്ലെങ്കില്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കുകയോ ചെയ്യേണ്ട@ ഗതികേടാണിപ്പോള്‍. പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടിക്കാട് വഴി വലമ്പൂരില്‍ നിന്നും ഒന്‍പത് മണിക്ക് മുന്‍പായി മങ്കട വഴി മഞ്ചേരിയിലേക്ക് ഒരു ബസ് റൂട്ട് അനുവദിക്കണമെന്നാണ് വലമ്പൂര്‍ നിവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."