വയോധികയടക്കമുള്ള സ്ത്രീകളെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു
എരുമപ്പെട്ടി: എരുമപ്പെട്ടി മണ്ട@മ്പറമ്പില്‍ ഉടമസ്ഥ തര്‍ക്കം നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ നിറ ദീപം തെളിയിക്കാന്‍ എത്തിയ വയോധിക അടക്കമുള്ള സ്ത്രീകളെ ആക്രിമിച്ചതായി പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ മണ്ട@മ്പറമ്പ് കോഴിക്കാട്ടില്‍ വിനോദിനിയമ്മയെ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ എരുമപ്പെട്ടി മണ്ട@മ്പറമ്പ് പട്ടരായത്ത് ചെറുകാലടി രാജീവ്, ശിവകുമാര്‍, ഹരിഹരന്‍, അനന്തു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ട@മ്പറമ്പ് മുണ്ട@ിയന്‍കാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോഴിക്കാട്ടില്‍ കുടുംബവും പട്ടരായത്ത് ചെറുകാലടി കുടുംബവും തമ്മില്‍ വടക്കാഞ്ചേരി മുനിസിപ്പല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നു@ണ്ട്. കേസ് വിധിയാകുന്നതുവരെ ഇരു കുടുംബങ്ങള്‍ക്കും ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം കോടതി അനുവദിച്ചിട്ടു@ണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജയദശമിക്ക് ശേഷം നിറദീപം തെളിയിക്കുന്ന ചടങ്ങ് നിര്‍വഹിക്കുന്നതിനായി ക്ഷേത്രത്തില്‍ എത്തിയ 84 വയസ്സുള്ള വിനോദിനിയമ്മ ഉള്‍പ്പടെയുള്ള സ്ത്രീകളെ എതിര്‍കക്ഷികള്‍ ആക്രമിച്ചുവെന്നാണ് പരാതിയുള്ളത്.
ക്ഷേത്രത്തിലെ ഉപദേവനായ കുഞ്ഞിപ്പാറന്റെ പ്രതിഷ്ഠയുടെ തറയില്‍ വിളക്ക് വെക്കുന്നതിനിടയില്‍ ക്ഷേത്രത്തില്‍ ഇരുമ്പ് ഗേയ്റ്റ് സ്ഥാപിക്കുകയായിരുന്ന പ്രതികള്‍ സ്ത്രീകളെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. മുന്‍ ഗ്രാമ പഞ്ചായത്തംഗം ഷീജ വേണുഗോപാലിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വിനോദിനിയമ്മയെ തള്ളി താഴെയിട്ട് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനുപുറമെ ഷീജവേണുഗോപാലിന്റെ ഉടുത്തിരുന്ന വസ്ത്രംകീറി അപമാനിച്ചതായും ആരോപണമു@ണ്ട്. തൃശ്ശൂര്‍ റൂറല്‍ എസ്.പി, കുന്നംകുളം ഡി.വൈ.എസ്.പി എന്നിവര്‍ക്കും തൃശ്ശൂര്‍ വനിത സെല്ലിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.
നൂറില്‍പരം വര്‍ഷങ്ങളായി ആരാധന നടത്തുന്ന ക്ഷേത്രത്തിലെ ആരാധന സ്വാതന്ത്ര്യം തടയുന്നതിനെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."