HOME
DETAILS

സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാസംഗമത്തിന് അന്തിമ രൂപമായി

  
backup
October 13 2016 | 19:10 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%9c%e0%b4%82%e0%b4%87%e0%b4%af%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d


ചെര്‍പ്പുളശ്ശേരി : സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സിന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ്, അറബിക് കോളജുകളിലെ ഉസ്താദുമാരെ പങ്കെടുപ്പിച്ച് ഈ മാസം 18ന് രണ്ടിന് ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍ നടത്തുന്ന ജില്ലാ സംഗമത്തിന് അന്തിമ രൂപമായി. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുദരിസ്സിന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി വല്ലപ്പുഴ അധ്യക്ഷനാകും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തും.
സമസ്ത കേന്ദ്രമുശാവറ അംഗം നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി, സി.ടി യൂസഫ് മുസ്‌ലിയാര്‍ (പ്രിന്‍സിപ്പല്‍ അന്‍വരിയ്യ അറബിക് കോളജ്), പ്രൊഫ. സൈനുദ്ധീന്‍ മന്നാനി (ജന്നത്തുല്‍ ഉലൂം), അബ്ദുറഹിമാന്‍ വഹബി(കെ.എം.ഐ.സി), അബ്ദുറഹിമാന്‍ ഖാസിമി (വാഫി കോളജ് നാട്ടുകല്‍), സൈദലവി ദാരിമി വാണിയംകുളം(ജാമിഅ: റഹിമിയ്യ), അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയ പറമ്പ് (ജൂനിയര്‍ കോളജ് വല്ലപ്പുഴ), സവാദ് ഫൈസി വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും.
ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ സെക്രട്ടറി സി. മുഹമ്മദലി ഫൈസി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം, അബ്ദുല്‍ ലത്തീഫ് ഹൈതമി, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അലി ഫൈസി ആശംസകളര്‍പ്പിക്കും. ജില്ലാ സെക്രട്ടറി സി.മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി കെ.ടി ശക്കീര്‍ ഹുസൈന്‍ ദാരിമി കാഞ്ഞിരപ്പുഴ നന്ദിയും പറയും.
സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ മുസ്തഫ ഫൈസി കുളപറമ്പ് അധ്യക്ഷനായി. സി. മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ലത്തീഫ് ദാരിമി അല്‍ഹൈതമി, മുഹമ്മദലി ശിഹാബ് ഹൈതമി, ശറഫുദ്ധീന്‍ അന്‍വരി, അബൂബക്കര്‍ ഫൈസി പള്ളിക്കുന്ന്, അഷ്‌റഫ് ഫൈസി കുന്തിപ്പുഴ, നൗഫല്‍ റഹിമി, സിദ്ധിഖ് ദാരിമി, ഹംസ ഫൈസി കല്ലടിക്കോട് സംബന്ധിച്ചു. കെ.ടി ശക്കീര്‍ ഹുസൈന്‍ ദാരിമി കാഞ്ഞിരപ്പുഴ സ്വാഗതവും സലാം ഹുദവി ചെര്‍പ്പുളശ്ശേരി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  7 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  7 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  7 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി

National
  •  7 days ago
No Image

സംസ്ഥാനത്തെ മാവേലി സ്‌റ്റോറുകളെല്ലാം കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും; ജിആര്‍ അനില്‍

Kerala
  •  7 days ago
No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  7 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  7 days ago