HOME
DETAILS
MAL
സ്വത്ത് തര്‍ക്കം: പിതൃസഹോദരന്റെ കുത്തേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍
backup
May 11 2016 | 09:05 AM
ആറ്റിങ്ങല്‍: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതൃസഹോദരന്റെ കുത്തേറ്റ് യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോരാണി പുരമമ്പര് ചാണിവിള വീട്ടില്‍ ബിജു( 42) വിനാണ് കുത്തേറ്റത്. വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കേരാണി വാറുവിളാകം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ബിജുവിന്റെ പിതൃ സഹോദരന് കോരാണി കുന്നു വിള വീട്ടില്‍ ശിവാനന്ദനെ(76) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ബിജുവിന്റെ പിതാവിന്റെ സ്വത്തുക്കള്‍ വീതം വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."