പൂക്കാട്ട് കടവില്‍ സാമൂഹിക വിരുദ്ധ ശല്യം
കൊടുവള്ളി: പൂനൂര്‍ പുഴയിലെ പൂക്കാട്ട്, വടുവന്‍കണ്ടി കടവുകളില്‍ സാമുഹ്യ വിരുദ്ധ ശല്യം. പുഴയോരത്ത് പ്രവര്‍ത്തിക്കുന്ന ജലനിധി കുടിവെള്ള പദ്ധതിക്ക് ഭീഷണിയാവുംവിധം മണല്‍വാരലും,തോട്ടപൊട്ടിച്ച് മീന്‍പിടിത്തവും, മദ്യപാനവും നിത്യസംഭവമായി മാറിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
പുഴയില്‍ കുളിക്കാനെത്തുന്നവര്‍ ജലനിധി കിണറിന് സമീപം ഒത്തുകൂടി പകല്‍,രാത്രി ഭേദമന്യേ മദ്യപാനവും ലഹരി വസ്തു ഉപയോഗവും നടക്കുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
വിവിധ പ്രദേശങ്ങളില്‍ നിന്നും ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായാണ് വിദ്യാഥികളും യുവാക്കളുമടക്കമുള്ളവര്‍ എത്തുന്നത്.
പുഴയില്‍ കുളിക്കാനെത്തുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്കും സമീപത്തെ വീട്ടുകാര്‍ക്കുമെല്ലാം സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ വിളയാട്ടം പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. കുടിവെള്ള പദ്ധതിക്കും പരിസരവാസികള്‍ക്കുമെല്ലാം ദുരിതമായി മാറിയ സാമൂഹ്യ വിരുദ്ധരുടെ ശല്യം തടയുവാന്‍ നടപടി ആവശ്യപ്പെട്ട് റവന്യൂ വകുപ്പിലും പൊലിസിലും കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും നാട്ടുകാരും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."