HOME
DETAILS
MAL
ബച്ചനെതിരായ കേസ് വീണ്ടും അന്വേഷിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി
backup
May 11 2016 | 15:05 PM
ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരായ നികുതി കേസ് വീണ്ടും അന്വേഷിക്കാന്‍ സുപ്രിം കോടതിയുടെ അനുമതി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഷോയുടെ വരുമാന നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
എന്നാല്‍ ടി.വി പരിപാടിയില്‍നിന്നു ലഭിച്ച വരുമാനത്തിനു നികുതി അടയ്ക്കേണ്ടതില്ലെന്നു വ്യക്തമാക്കി ബോംബെ ഹൈക്കോടതി നേരത്തെ ബച്ചന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി മരവിപ്പിച്ചാണ് സുപ്രിം കോടതിയുടെ നടപടി.
2001-02 വര്‍ഷത്തില്‍ 1.66 കോടി രൂപ നികുതി അയ്ക്കുന്നതില് ബച്ചന് വീഴ്ചവരുത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."