അധ്യാപികയുടെ കാല് സ്ലാബിനിടയില്‍ കുടുങ്ങി
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡ് കവാടത്തിലെ ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബിനിടയില്‍ അധ്യാപികയുടെ വലതുകാല്‍ കുടുങ്ങി.
തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപികയായ കോത്തല സ്വദേശി ഷൈനി (32) യുടെ കാലാണ് കുടുങ്ങിയത്. ഇന്നലെ രാവിലെ 6.30 ന് തൊടുപുഴ ബസില്‍ കയറുന്നതിനായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലേക്ക് കയറുമ്പോഴായിരുന്നു സംഭവം. സ്ലാബിന്റെ വിടവിനുള്ളില്‍ ഷൈനിയുടെ വലതുകാല്‍ മുട്ടിന്റെ മുകള്‍ ഭാഗം വരെ കുടുങ്ങിയിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ കാല് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി സ്ലാബ് ഇളക്കി മറ്റി അരമണിക്കൂര്‍ പരിശ്രമത്തിനുശേഷമാണ് കാല് പുറത്തെടുത്തത്.
വലതുകാലിന് പരുക്കേറ്റ ഷൈനിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തിലുള്ള ഓട കള്‍ തകര്‍ന്ന് ഇളകി കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."