ഭിന്നശേഷിക്കാര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
കോഡൂര്‍: ഒക്ടോബര്‍ 15 വിദ്യാര്‍ഥി ദിനാചരണത്തിന്റെ ഭാഗമായി ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. പഞ്ചായത്ത് പാലക്കലില്‍ നടത്തുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തത്.
ഉദ്ഘാടനവും പഠനോപകരണ കൈമാറ്റവും പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രന്‍സിപ്പല്‍ കെ.ജി പ്രസാദ് അധ്യക്ഷനായി.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍, സ്‌കൂളിലെ അധ്യാപകന്‍ പി. ഹിദായത്തുള്ള, എന്‍.എസ്.എസ് യൂനിറ്റ് ലീഡര്‍മാരായ ഹംറാസ് മുഹമ്മദ് പാറമ്മല്‍, നസീബ തസ്‌നീം മങ്കരത്തൊടി, എ.കെ മുഹമ്മദ് ഷബീറലി, ഫാത്തിമ ഷിറിന്‍ ഷഹാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക പ്രസീന പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാര്‍ഥി ദിനമായി ആചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."