HOME
DETAILS

സ്ത്രീസമൂഹം ജാഗരൂകരാകണം

  
backup
May 12 2016 | 07:05 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%82-%e0%b4%9c%e0%b4%be%e0%b4%97%e0%b4%b0%e0%b5%82%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b4%a3%e0%b4%82

ഡല്‍ഹിയിലെ നിര്‍ഭയ, ഷൊര്‍ണൂരിലെ സൗമ്യ, പെരുമ്പാവൂരിലെ ജിഷ തുടങ്ങി അതിക്രൂരവും, കിരാതവുമായ ചില സ്ത്രീപീഡന, കൊലപാതകക്കേസുകള്‍ മാത്രമാണ് ഗൗരവസ്വഭാവം പൂണ്ടത്. എന്നാല്‍, ഇരകള്‍ മരണപ്പെട്ടിട്ടില്ലെന്നതുകൊണ്ട് വര്‍ക്കല നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെയും തിരുവനന്തപുരത്തെ അറുപത്തെട്ടുകാരിയുടെയും കേസുകളിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നതും കൂടുതല്‍ കേസുകളില്‍ പ്രതികളാകുന്നതും നമുക്കു കാണേണ്ടി വരും.

കാരണം അറുപത്തെട്ടുകാരിയെ പീഡിപ്പിച്ചവന്‍ അനവധി പീഡനക്കേസുകളിലെ പ്രതിയാണെന്നു പറയുന്നതു മറ്റാരുമല്ല പൊലിസ് തന്നെയാണ്. (പൊലിസിനെ കുറ്റം പറഞ്ഞു കൂടാ. നിയമം പ്രതികളെ പുറത്തുവിടുന്നു.) കാസര്‍കോട്ട് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചവന്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയവനാണത്രെ.

അപ്പോള്‍ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കും പീഡിപ്പിച്ചവര്‍ക്കും താരതമ്യേന ചെറിയകേസുകള്‍ എന്നര്‍ഥം. അല്ലെങ്കില്‍ ജാമ്യം ലഭിക്കുന്നുവെന്നു സാരം. ഏപ്രിലില്‍ മാത്രം 224 പീഡനകേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങി എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. വേണ്ടതു നിയമഭേദഗതിയാണ്.
ദീര്‍ഘകാല ജയില്‍ വാസമടക്കമുള്ള, ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തുളള നിയമം.

ഒരാള്‍ നേരിട്ടോ, ഫോണിലോ 'നീ സുന്ദരിയാണ്, ഞാന്‍ നിന്നെ കെട്ടാം, എന്റെ ജീവിതത്തില്‍ നീ മാത്രമേ ഉണ്ടാവൂ, സിനിമ കണ്ടു വരാം' എന്നും, മറ്റും പറയുന്നതു പെണ്‍കുട്ടികള്‍ വിശ്വസിക്കരുത്. പിന്നാലെ കൂടൂന്ന ക്രിമിനലുകളെയും കിരാതന്മാരെയും ആട്ടിയോടിക്കുക.

ശല്യക്കാരെക്കുറിച്ചു വീട്ടിലും പൊലിസിലും അറിയിക്കുക. മനുഷ്യവര്‍ഗം നിലനില്‍ക്കുന്നിടത്തോളം കാലം കുറ്റങ്ങളും കുറ്റവാസനകളും ഉണ്ടായിക്കൊണ്ടേയിരിക്കും. അതു മുന്‍കൂട്ടി കാണാന്‍ സാധ്യമല്ലെന്നതുകൊണ്ട്, സ്ത്രീസമൂഹം ജാഗരൂകരാവുകയെന്നതു മാത്രമാണ് അവരുടെ മുന്‍പിലുളള പോംവഴി.

മുഹമ്മദ് കുളങ്ങര,
കാച്ചടി, മലപ്പുറം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago