HOME
DETAILS
MAL
ലക്ഷദ്വീപിലേക്കുള്ള ചരക്കുകടത്ത് അട്ടിമറിക്കാന്‍ ശ്രമമെന്ന്
backup
October 14 2016 | 22:10 PM
കോഴിക്കോട്: ബേപ്പൂര്‍ പോര്‍ട്ട് വഴി ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ചില നിക്ഷിപ്ത താല്പര്യക്കാര് ശ്രമിക്കുന്നതായും ബേപ്പൂര്‍ പോര്‍ട്ടില്‍ കൂലിവര്ധിപ്പിച്ചതിനാല് അഴീക്കല്‍ തുറമുഖം വഴി ദ്വീപിലേക്കു ചരക്കുനീക്കം ആരംഭിക്കാനായി തൊഴിലാളികളെ പഴിചാരുകയാണെന്നും ജില്ലാ തുറമുഖ തൊഴിലാളി യൂനിയന്‍ കുറ്റപ്പെടുത്തി.
ചരക്കു പരിശോധന കര്‍ശനമാക്കിയതും സുരക്ഷ കൂടുതല്‍ ശക്തമാക്കിയതും അനധികൃത ചരക്കുകടത്തിനും നിയമവിരുദ്ധ കാര്യങ്ങള്‍ക്കും തൊഴിലാളികള്‍ കൂട്ടുനില്ക്കാത്തതുമാണു ചിലര്‍ തൊഴിലാളികള്‍ക്കെതിരേ തിരിയുന്നതിനു കാരണം. ബേപ്പൂര്‍ പോര്‍ട്ടിലെ ചരക്കുനീക്കം അഴീക്കല്‍ തുറമുഖം വഴിയാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലും ഈ അനധികൃത ചരക്കു കടത്ത് മാഫിയ സംഘമാണെന്നും യോഗം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."