HOME
DETAILS
MAL
മഞ്ഞ്: ബീജിങില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
backup
October 15 2016 | 08:10 AM
ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ കടുത്ത പുകമഞ്ഞിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബെയ്ജിംഗിലും വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെബെയിലുമാണ് പുക മഞ്ഞ് ഏറ്റവും രൂക്ഷമായിരിക്കുന്നതെന്ന് ഷിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യത്തില്‍ ജനങ്ങളോട് ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കഴിയുന്നതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായു മലിനീകരണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്രയും ഭീകരമായ അവസ്ഥയില്‍ പുകമഞ്ഞ് വ്യാപിച്ചത്. ഫാക്ടറികള്‍, കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജനിലയങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാതകനിര്ഗമനമാണ് മലിനീകരണത്തിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."