മോദിയും ഉമ്മന്‍ചാണ്ടിയും മാപ്പ് പറയണം: പിണറായി വിജയന്‍
മോദി ആര്‍.എസ്.എസ് മാതൃകയില്‍ അവാസ്തവങ്ങള്‍ പറയുന്നു
തിരുവനന്തപുരം: അഭ്യന്തരകലാപത്തെ തുടര്‍ന്ന് ലിബിയയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ രാജ്യത്ത് തിരിച്ചെത്തിയ സംഭവത്തില്‍ മോദിയും ഉമ്മന്‍ചാണ്ടിയും മാപ്പ് പറയണമെന്ന് പിണറായി വിജയന്‍. സ്വന്തം പ്രയത്‌നം കൊണ്ടാണ് ഇവര്‍ രാജ്യത്ത് തിരിച്ചെത്തിയത്. ഇവരെ രക്ഷിക്കാന്‍ കേന്ദ്രമോ സംസ്ഥാനമോ ഒരു നീക്കവും നടത്തിയില്ലെന്നും എന്നാല്‍ ഇതിന്റെ ക്രഡിറ്റ് കേന്ദ്രവും സംസ്ഥാനവും പങ്കിട്ടെടുക്കുന്ന കാഴ്ച കാണുമ്പോള്‍ സഹതാപമേ തോന്നുന്നുള്ളൂവെന്നും പിണറായി തന്റെ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് ആര്‍.എസ്.എസ് മാതൃകയില്‍ അവാസ്തവങ്ങള്‍ പറയുകയാണ്. ലിബിയയില്‍ കുടുങ്ങിക്കിടന്ന മലയാളികളെ രക്ഷപ്പെടുത്തിയെന്നാണ് തൃപ്പൂണിത്തുറയിലെ പ്രസംഗത്തില്‍ അവകാശപ്പെട്ടത്. ഉമ്മന്‍ചാണ്ടിയും സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടിയെടുത്തതായി അവകാശപ്പെട്ടു. എന്നാല്‍, രാജ്യത്ത് തിരികെയെത്താന്‍ ലിബിയയിലെ ഇന്ത്യന്‍ എംബസിക്ക് സഹായിക്കാനാകില്ലെന്നും സ്വന്തം ചെലവില്‍ പോകാനാണ് എംബസി നിര്‍ദേശിച്ചതെന്ന് ലിബിയയില്‍ നിന്നും തിരിച്ചെത്തിയവര്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന്റെ ക്രഡിറ്റാണ് മോദിയും ഉമ്മന്‍ചാണ്ടിയും പങ്കിട്ടെടുക്കുന്നതെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."