ഇരവിപുരം മാര്‍ക്കറ്റിലെ മാലിന്യപ്ലാന്റ് നശിക്കുന്നു
കൊട്ടിയം: ഇരവിപുരം മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മാലിന്യ പ്ലാന്റ് ഉപയോഗമില്ലാതെ നശിക്കുന്നു. കൊല്ലം കോര്‍പറേഷന് കീഴിലെ ഇരവിപുരം മാര്‍ക്കറ്റിനാണ് ഈ ദുരവസ്ഥ. മലിനജലം നിറഞ്ഞ മാര്‍ക്കറ്റില്‍ കയറണമെങ്കില്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. മലിനജലത്തിനും പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മാലിന്യ പ്ലാന്റിനും സമീപത്തിരുന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സ്യക്കച്ചവടം നടത്തുന്നത്. കോര്‍പറേഷന് വര്‍ഷംതോറും ലക്ഷങ്ങളുടെ വരുമാനമുള്ള ഈ മാര്‍ക്കറ്റ് വൃത്തിയാക്കാത്തതിനാലാണ് മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. കോര്‍പറേഷന്റെ ഇരവിപുരം സോണല്‍ ഓഫിസിന് കീഴില്‍ ശുചീകരണ തൊഴിലാളികള്‍ ഉണ്ടെങ്കിലും അവര്‍ എത്താറില്ലെന്നാണ് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നത്.
സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം 2010ല്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയായി മാര്‍ക്കറ്റില്‍ നശിക്കുകയാണ്. ആദ്യത്തെ കുറച്ചുനാള്‍മാത്രം പ്ലാന്റ് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇപ്പോള്‍ പ്ലാന്റിന്റെ മോട്ടോറുകളും മറ്റും തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. എന്നിട്ടും ബന്ധപ്പെട്ടവര്‍ മാസങ്ങളായി മൗനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."