ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം
തെരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറാതെ കയ്പമംഗലം
ഡിവിഷനില്‍ വിശ്വസിച്ച് എല്‍.ഡി.എഫ് ; അട്ടിമറി പ്രതീക്ഷിച്ച് യു.ഡി.എഫ്
കയ്പമംഗലം: ഒക്‌ടോബര്‍ 21 ന് ജില്ലാപഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറാതെ നില്‍ക്കുകയാണ് ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍. എന്നും ഇടതു പക്ഷത്തോടു മനോഭാവം പുലര്‍ത്തിയിട്ടുള്ള കയ്പമംഗലം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ അണികള്‍ക്കിടയില്‍ ഇനിയും വാശിയും വീറും വന്നിട്ടില്ല.
ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആറു പഞ്ചായത്തുകളിലായി കിടക്കുന്ന അന്‍പത്തിയൊമ്പത് വാര്‍ഡുകളുടേയും സ്ഥിതി മറിച്ചല്ല. വീടുകള്‍ തോറുമുള്ള പ്രചരണവും ബൂത്ത് കണ്‍വന്‍ഷനുകളുമെല്ലാം മുന്നണികള്‍ നടത്തുന്നുണ്ടെങ്കിലും വോട്ടര്‍മാരുടെ ഇടയില്‍ തെരഞ്ഞെടുപ്പ് ഇനിയും സജീവ ചര്‍ച്ചയായിട്ടില്ല. യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവനും എല്‍.ഡി.എഫിന്റെ കണ്‍വന്‍ഷന്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജും എന്‍.ഡി.എയുടെ കണ്‍വന്‍ഷന്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ പത്മനാഭനും ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ച് രംഗം കൊഴുപ്പിച്ചെങ്കിലും അടിത്തട്ടിലേക്ക് ആവേശം നിറക്കാന്‍ മുന്നണികള്‍ക്കായിട്ടില്ല. പോസ്റ്റര്‍ പ്രചരണത്തില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും വളരെ മുന്‍പിലാണ്.
യു.ഡി.എഫിന്റെ പോസ്റ്ററുകള്‍ പല സ്ഥലങ്ങളിലും നാമമാത്രമേ കാണാനാവുന്നൊള്ളൂ. പോസ്റ്റര്‍ പ്രചരണത്തിലും മറ്റും എല്‍.ഡി.എഫ് ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അഡ്വ: ഒ.എസ് നഫീസയാവട്ടെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിലും സൗഹൃദം പുതുക്കുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഡിവിഷന്‍ ചുറ്റിയുള്ള വാഹന പര്യടനത്തിനും യു.ഡി.എഫ് സ്ഥാനാര്‍ഥി തുടക്കമിട്ടു കഴിഞ്ഞു. അഡ്വ: ഒ.എസ് നഫീസ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നത് രണ്ടാം തവണയാണ്.
നഫീസയുടെ വ്യക്തി പ്രഭാവവും ഇടതു മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങളും മൂലവും ഇത്തവണ വിജയിക്കാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് നേതൃത്വത്തിന ുള്ളത്. പെരിഞ്ഞനം മുന്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായിരുന്ന കെ.ബി അജയ്‌ഘോഷാണ് എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മത്സര രംഗത്തുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും എല്‍.ഡി.എഫിന്റെ എല്ലാ കരുനീക്കങ്ങളും അറിയുകയും ചെയ്യുന്ന അജയ്‌ഘോഷ് പ്രതീക്ഷയോടയാണ് മത്സരത്തിനിറങ്ങിയിട്ടുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബി.ജി വിഷ്ണു എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റാണ്. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ബി.എ ഗോപിയുടെ മകനെന്ന പരിഗണനയും വിഷ്ണുവിന് മണ്ഡലത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സി.പി.എമ്മിനും യുവജന പ്രസ്ഥാനങ്ങള്‍ക്കുമെതിരെ വിഷ്ണു അടുത്ത കാലത്തായി നവമാധ്യമങ്ങളില്‍ സ്വീകരിച്ച വിവാദ നിലപാടുകളില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രചരണ രംഗത്ത് അതിന്റെ മുറിപ്പാടുകള്‍ ഇപ്പോഴും നിഴലിച്ചു നില്‍ക്കുന്നുണ്ട്. ഏതായാലും ഓരോര്‍ത്തര്‍ക്കും അവരുടേതായ സവിശേഷതകള്‍ ഉള്ളപ്പോള്‍ തന്നെ കയ്പമംഗലം ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ക്കിടയില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."