കാലം മാറി... കെ.എസ്.ഇ.ബി മാറിയില്ല കരിമ്പം സംസ്ഥാനപാതയ്ക്കരികിലെ മരം കൊണ്ടുള്ള വൈദ്യുതി തൂണ് അപകടാവസ്ഥയില്‍
തളിപ്പറമ്പ്: കാലമേറെ മുന്നേറിയിട്ടും ആ മാറ്റമൊന്നും ഉള്‍ക്കൊള്ളാന്‍ കെ.എസ്.ഇ.ബി കരിമ്പം സെക്ഷന്‍ ഇതുവരെ തയാറായിട്ടില്ല. അപകടഭീഷണിയുയര്ത്ത് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പത്തെ ഉദയാ വെയിറ്റിങ് ഷെഡിനു സമീപമുള്ള മരം കൊണ്ടുള്ള വൈദ്യുത തൂണ് അതിനുദാഹരണമാണ്. ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ള പ്രധാന വിതരണ ലൈനിലാണ് മരം കൊണ്ട് നിര്‍മിച്ച പോസ്റ്റ് ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നത്. നല്ലൊരു കാറ്റ് വീശിയാല്‍ പോസ്റ്റ് വീഴാമെന്നതിനാല്‍ പ്രദേശവാസികളും ഭീതിയിലാണ്. നിരവധി തവണ നാട്ടുകാര്‍ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാനപാത മറികടന്നാണ് വൈദ്യുതി ലൈന്‍ പോകുന്നത്. പോസ്റ്റ് തകര്‍ന്നാല്‍ ഇതുവഴിയുള്ള വൈദ്യുതികമ്പികളും നിലംപതിക്കും. കരിമ്പം, ഇ.ടി.സി, പുതിയകണ്ടം, ഫാം, പനക്കാട് എന്നിവിടങ്ങളിലേക്ക് ഈ ട്രാന്‍സ്ഫോര്‍മറില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. പോസ്റ്റ് തകര്‍ന്നാല്‍ കരിമ്പം പ്രദേശത്തെ വൈദ്യുതി വിതരണത്തെ മുഴുവന്‍ ഇതു ബാധിച്ചേക്കും. മരം കൊണ്ടുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി പണ്ടേ തുടങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലത്തായതിനാല്‍ നിലവിലുള്ള സ്ഥലം ഉയര്‍ത്തണമെന്നും നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."