രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരന് സുമനസുകളുടെ സഹായം തേടുന്നു
തൃക്കുന്നപ്പുഴ: രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരന് സുമനസ്സുകളുടെ സഹായം തേടുന്നു. തൃക്കുന്നപ്പുഴ പതിയാങ്കര തെക്കേകാട്ടില്‍ നവാസ് മുസ്ലിയാര് നദീറ ബീവി ദമ്പതികളുടെ മകന് നസീഹുദീനാണ് സഹായം തേടുന്നത്.
ഒന്നര വര്‍ഷമായി തിരുവനന്തപുരം ആര്.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഇനി പത്ത് വര്‍ഷം കൂടി ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മദ്രസ അധ്യാപകനായ നവാസ് മുസ്ലിയാര്, തനിക്ക് ലഭിക്കുന്ന തുച്ചമായ വരുമാനം കൊണ്ട് ദൈനം ദിന ചെലവുകളും മകന്റെ ചികിത്സയും തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇത് വരെയുള്ള ചികിത്സയ്ക്കും കുടുംബചെലവിനും കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിയ വകയില്‍ വലിയ ബാധ്യതയുമുണ്ട്. തുടര്‍ ചികിത്സയ്ക്കും മറ്റും ഒരു വലിയ സംഖ്യ ഇനിയും വേണ്ടതിനാല്‍ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
ഇതിനായി കെ.കെ.എ സലീം ഫൈസി ചെയര്‍മാനും എ സലാഹുദ്ദീന് അസ്ഹരി കണ്‍വീനറുമായി നസീഹുദ്ദീന്‍ ചികിത്സാ സഹായ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഇതിനായി കാര്‍ത്തികപ്പള്ളി എസ്.ബി.ടി ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67358356690 ഐ.എഫ്.എസ്.സി കോഡ് : എസ്.ബി.ടി.ആര് 0000076. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288759269, 9288071856.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."