കണ്ടയ്‌നര്‍ റോഡില്‍ ടോള്‍ പിരിവ് അനുവദിക്കില്ല: എ.ഐ.വൈ.എഫ്
കൊച്ചി: വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നിര്‍മിച്ച കണ്ടയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ ടോള്‍ പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ടോള്‍ പിരിവിനെതിരുള്ള ഗവണ്‍മെന്റ് ഭരിക്കുന്ന സംസ്ഥാനത്ത് സംസ്ഥാന പാതയിലെ മുഴുവന്‍ ടോള്‍ പിരിവും അവസാനിപ്പിക്കാന്‍ നടപടി എടുത്തപ്പോഴാണ് ഇത്തരത്തില്‍ വലിയ സംഖ്യ ടോള്‍ കൊടുക്കണമെന്ന വിജ്ഞാപനമാണ് ദേശീയ പാത അതോറിറ്റി ഇറക്കിയിരിക്കുന്നത്. ഇത് അപലപനീയമാണ്. നിലവില്‍ ഈ റോഡില്‍ രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ പോലും ഇല്ല. ഇതിനാല്‍ വലിയ അപകടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ഇറക്കിയിരിക്കുന്ന വിജ്ഞാപനം അനുസരിച്ച് നിലവില്‍ വരാപ്പുഴ പാലത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 10 ഇരട്ടിയോളം കൂട്ടിയനിരക്കാണ് സാധാരണയാത്രക്കാര്‍ക്കും അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരത്തിലുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കരുതെന്നും ടോള്‍ പിരിവുമായി ദേശീയ പാത അതോറിറ്റി മുന്നോട്ട് പോയാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. മനോജ് ജി കൃഷ്ണനും സെക്രട്ടറി എന്‍ അരുണും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."