HOME
DETAILS

ഇരുണ്ട യുഗം തിരിച്ചുവരും

  
backup
October 17 2016 | 01:10 AM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%af%e0%b5%81%e0%b4%97%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ അഭിഭാഷകര്‍ നടത്തിയ കൈയേറ്റം അങ്ങേയറ്റം ആശങ്കയുണര്‍ത്തുന്നുണ്ട്.  ഹൈക്കോടതിയിലും വഞ്ചിയൂര്‍കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ഇത്തരം കൈയേറ്റങ്ങള്‍ ഉണ്ടാവുകയും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നു കടുത്തവിമര്‍ശനങ്ങള്‍  ഉയരുകയും ചെയ്തതാണ്.
 മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും ചര്‍ച്ചനടത്തി കോടതി നടപടികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്നു പ്രഖ്യാപിച്ചശേഷം അക്രമം ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ മര്‍ദനത്തിനു വിധേയരായി.
അക്രമികള്‍ ഒരുവിഭാഗം അഭിഭാഷകരാണ്. എല്ലാ അഭിഭാഷകരും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരാണെന്നു ഒരിക്കലും കരുതുന്നില്ല. ചില അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയാണ്. ഇതു മാധ്യമസ്വാതന്ത്ര്യത്തിനും ജുഡീഷ്യറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എതിരാണ്.
ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളും മൂന്നാംതൂണായ ജുഡീഷ്യറിയും എങ്ങിനയാണ് എതിര്‍ദിശയില്‍ സഞ്ചരിക്കുക.  ജുഡീഷ്യറിയും മാധ്യമങ്ങളുമാണു ജനാധിപത്യവ്യവസ്ഥിതിയെ  താങ്ങിനിര്‍ത്തുന്നത്. എക്‌സിക്യൂട്ടീവും, ലെജിസ്‌ളേച്ചറുംമാത്രം നിലനിന്നതുകൊണ്ട് ജനാധിപത്യം അര്‍ഥവത്താകില്ല. അവയോടൊപ്പം മാധ്യമങ്ങളും ജുഡീഷ്യറിയും  പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുമ്പോള്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ.
സ്വതന്ത്രമാധ്യമപ്രവര്‍ത്തനം തടയുന്നത് പരിഷ്‌കൃതസമൂഹത്തിനു ഭൂഷണമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമസംസ്‌കാരത്തിലും  നിലവാരത്തകര്‍ച്ചയുണ്ടായിട്ടുണ്ട് എന്നതു സത്യം.  ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ വാര്‍ത്ത ജനങ്ങളിലെത്തിക്കുന്നതിന്റെ വേഗത വര്‍ധിച്ചു. മത്സരാധിഷ്ഠിതപ്രവര്‍ത്തനം മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണമായി. എങ്കിലും, മാധ്യമങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കണം സമൂഹവും സമൂഹികസ്ഥാപനങ്ങളും മുന്നോട്ടുപോകേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അത് ഇരുണ്ട യുഗത്തിലേയ്ക്കുള്ള തിരിച്ചുപോക്കായിരിക്കും.
കോടതികളില്‍ എന്തു നടക്കുന്നുവെന്നറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്. മാധ്യമങ്ങളെ കോടതിയില്‍നിന്നു മാറ്റിനിര്‍ത്തുകയെന്നതിനര്‍ഥം പൊതുജനങ്ങളെ കോടതികളില്‍നിന്ന് അകറ്റിനിര്‍ത്തുകയെന്നാണ്.
ആരാണു ജനങ്ങള്‍. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന വാചകമുണ്ട്, 'വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ' എന്ന്. ഭരണഘടന നിര്‍മിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. കോടതിയും നിയമനിര്‍മാണസഭയും എക്‌സിക്യൂട്ടീവുമെല്ലാം  ഭരണഘടനയുടെ സൃഷ്ടികളാണ്. ഭരണഘടന നിര്‍മിച്ചവരെ  ഭരണഘടനാസ്ഥാപനമായ കോടതികളില്‍നിന്ന്  അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണു മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുന്നതിലൂടെ ചെയ്യുന്നത്.
പല സമരമുഖങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ബി.ജെ.പി ഹര്‍ത്താലിലും അതുണ്ടായി. മാധ്യമസ്വാതന്ത്ര്യത്തിനുനേരേയുള്ള ഇത്തരം കടന്നുകയറ്റങ്ങളിലൂടെ ജനാധിപത്യം കൂടുതല്‍  ശുഷ്‌കമാവുകയും അതിരുകള്‍ ചുരുങ്ങുകയും ചെയ്യുന്നു. അത് ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ആശാസ്യമല്ല.
അഭിഭാഷകസമൂഹം മുന്‍കൈയെടുത്തു പ്രശ്‌നം പരിഹരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അഭിഭാഷകര്‍ക്കെല്ലാം മാധ്യമപ്രവര്‍ത്തകരോടു വിരോധമുണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. വളരെച്ചെറിയ വിഭാഗം മാത്രമാണ് അഭിഭാഷകവൃത്തിയുടെ സല്‍പ്പേരു കളയുന്നവിധത്തില്‍ പെരുമാറുന്നത്.
അഭിഭാഷകസമൂഹം  അവരെ തിരുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു ക്രിയാത്മകസമീപനത്തിനും പ്രതിപക്ഷത്തിന്റെ  പൂര്‍ണപിന്തുണയുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  10 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago