സ്വദേശികള്‍ക്ക് സാംസ്‌കാരിക സംഘടനകള്‍ രൂപീകരിക്കാന്‍ അനുമതി നല്‍കുമെന്ന് സഊദി
ജിദ്ദ: സൗദിയില്‍ സംഘടനകളും അസോസിയേഷനുകളും രൂപീകരിക്കാന്‍ സ്വദേശികള്‍ക്ക് അനുമതി നല്‍കുമെന്ന് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം. ട്രസ്റ്റുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ ലാഭം പ്രതീക്ഷിക്കാത്ത സംഘടനകള്‍, എന്നിവ രൂപീകരിക്കാനാണ് അനുമതി നല്‍കുക.
സാമൂഹികരംഗത്തെ കാര്യമായ നയവ്യതിയാനമായാണ് മന്ത്രാലയത്തിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.
സാഹിത്യ, കലാസാംസ്‌കാരിക, വിനോദ സംഘടനകള്‍, വിദ്യാഭ്യാസ, ഗവേഷണ കേന്ദ്രങ്ങള്‍, ആരോഗ്യ സംഘടനകള്‍, സാമൂഹികക്ഷേമ, ജീവകാരുണ്യ കൂട്ടായ്മകള്‍, ഭവന, വികസന സംരംഭങ്ങള്‍, നിയമ, സുരക്ഷ സേവനങ്ങള്‍, പരിസ്ഥിതി കൂട്ടായ്മകള്‍, ചാരിറ്റി ട്രസ്റ്റുകള്‍, ദഅ്‌വ, മതപഠന സംഘടനകള്‍, തൊഴിലധിഷ്ഠിത സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ രൂപീകരിക്കാനാണ് അനുമതി നല്‍കുക.
ലാഭം പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളുവെന്ന് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
നിര്‍ശ്ചിത കാലത്തേക്കോ അനിശ്ചിത കാലത്തേക്കോ അനുമതി നല്‍കാന്‍ മന്ത്രാലയത്തിന് വിവേചനാധികാരമുണ്ടായിരിക്കും. എന്നാല്‍ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് ഇത്തരത്തിലുള്ള സംഘടനകളും അസോസിയേഷനുകളും രൂപീകരിക്കാന്‍ അനുമതി നല്‍ക്കുമോ എന്നകാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
അനുമതി ലഭിക്കുകയാണെങ്കില്‍ ജീവകാര്യണ്യ മേഖലയില്‍ അടക്കം നിലിവിലുള്ളതിനേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."