HOME
DETAILS

തെരുവുനായ ശല്യത്തിനും യാത്രാ ക്ലേശത്തിനും എതിരേ മാര്‍ച്ചും ധര്‍ണയും നടത്തി

  
backup
October 17 2016 | 19:10 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%af%e0%b4%be


മരട്: നെട്ടൂര്‍ മേഖല റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും നഗരസഭ ഓഫിസിസ് മുമ്പില്‍ ധര്‍ണ്ണയും നടത്തി. നെട്ടൂരിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക, നെട്ടൂര്‍ തേവര ഫെറി ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുക, പ്രിയദര്‍ശിനി ബോട്ട് വാങ്ങിയതിലെ അഴിമതി അന്യേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരം നടത്തിയത്.
നെട്ടൂര്‍ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്. ഇവയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വളര്‍ത്ത മൃഗങ്ങളും ആക്രമണത്തിന് ഇരയാവുകയാണ്. നഗരസഭ ഒരുനടപടിയും സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി നെട്ടൂര്‍ തേവര ഫെറി ബോട്ട് സര്‍വീസ് മുടങ്ങിയത് മൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാണ്. ഇരുപത്തേഴ് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ബോട്ട് യന്ത്രത്തകരാറുമൂലം സര്‍വ്വീസ് മുടങ്ങുന്നത് പതിവായിരിക്കുന്നു.
ബോട്ട് നിര്‍മിച്ച് നല്‍കിയ കെ.എസ്.ഐ.എന്‍.സിയും നഗരസഭയും പരസ്പരം പഴിചാരിയുള്ള ശീതസമരം പ്രശ്‌ന പരിഹാരത്തിന് തടസ്സമാവുകയാണ്. ബോട്ട് വാങ്ങിയതിലെ അഴിമതി അന്യേഷിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ധര്‍ണ്ണയില്‍ മന്‍സൂര്‍ അഹമ്മദ്, സി.ബി. മഹേശന്‍, ഡോ.പി.എം.ഫസല്‍, എന്‍.കെ അബ്ദുള്‍ മജീദ് വി.എ.സാദിക്, സുമംഗല അരവിന്ദ്, ലോഹിതാക്ഷന്‍, കെ.പി. പുഷന്‍, എം.എ.അബ്ദു, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ നഗരസഭ ചെയര്‍പേഴ്‌സനും സെക്രട്ടറിക്കും നിവേദനം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago