നഴ്‌സുമാര്‍ വേദനയകറ്റുന്ന ദൈവത്തിന്റെ ദൂതന്മാര്‍: മേയര്‍
കൊച്ചി : നഴ്‌സുമാര്‍ വേദനയകറ്റുന്ന ദൈവത്തിന്റെ ദൂതന്മാരാണെന്നു കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ നടന്ന നഴ്‌സസ്് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. ആശുപത്രി കിടക്കയിലെ വേദനകള്‍ക്കിടയില്‍ തന്റെ അമ്മയ്ക്ക് നഴ്‌സുമാര്‍ നല്‍കിയ സ്‌നേഹ ശുശ്രൂഷയും, മാനസിക പിന്തുണയും ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ലൂര്‍ദ്ദ് ആശുപത്രിയുടെ നഴ്‌സിങ് വിഭാഗത്തിന്റെ സുസ്ത്യര്‍ഹമായ സേവനത്തിലുളള ചൈതന്യം വരുംകാലങ്ങളിലും നിലനിര്‍ത്തണമെന്നും മേയര്‍ പറഞ്ഞു.
ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് അധ്യക്ഷനായിരുന്നു. ആരോഗ്യ മേഖലയില്‍ നഴ്‌സസ് മാറ്റത്തിന്റെ ചാലക ശക്തി എന്ന വിഷയത്തെക്കുറിച്ച് ലൂര്‍ദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാദര്‍ ഷൈജു തോപ്പില്‍ സംസാരിച്ചു. ഡോക്‌ടേഴ്‌സിനെ പ്രതിനിധീകരിച്ച് ന്യൂറോളജി വിഭാഗം മേധാവി ഡോ. ശ്രീരാം പ്രസാദും, ലൂര്‍ദ്ദ് ആശുപ ത്രിയിലെ രോഗികളെ പ്രതിനിധീകരിച്ച് ഹൈദര്‍ അലിയും നഴ്‌സിങ് വിഭാഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു. നഴ്‌സിങ് സൂപ്രണ്ട് റവ. സിസറ്റര്‍ ബര്‍ത്തലോമിയ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൂര്‍ദ് കോളജ് ഓഫ് നഴ്‌സിങ് അസോസിയേറ്റ് പ്രൊഫസര്‍ സിമ്പിള്‍ രാജഗോപാല്‍ നഴ്‌സസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഴ്‌സിങ് വിഭാഗത്തില്‍ മികച്ച സേവനം കാഴ്ച്ചവച്ച സ്റ്റാഫംഗങ്ങള്‍ക്കുള്ള അവാര്‍ഡ് മേയര്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."