മലബാര്‍ സിമന്റ്‌സ് നഷ്ടത്തിലാക്കാന്‍ ഗൂഢാലോചനയെന്ന് ബി.ജെ.പി
പാലക്കാട്: വ്യവസായ വകുപ്പിന്റെ ഗൂഡാലോചനയുടെ ഭാഗമായാണ് മലബാര്‍ സിമന്റ്‌സിലെ ഉത്പ്പാദനം നിലച്ചതിനു പിന്നിലെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ് ആരോപിച്ചു. കോടികളുടെ നഷ്ടം വരുത്തി പ്രസ്തുത സ്ഥാപനത്തെ അടച്ചുപൂട്ടുവാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ സമയാസമയങ്ങളില്‍ എത്തിക്കാനോ, പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താനോ വ്യവസായ വകുപ്പ് തയ്യാറാകാത്തിനു പിന്നില്‍ ദുരൂഹതയുണ്ട്.മലബാര്‍ സിമന്റ്‌സിലെ ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ്. എം.ഡിയായിരുന്ന കെ. പത്മകുമാറിനെ വിജിലന്‍സ് കേസില്‍ അറസ്റ്റുചെയതതോടെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എന്നാല്‍ പുതിയ എം.ഡിയായി സഞ്ജയ് കൗളിനെ നിയമിച്ചെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. ഇതിനു പിന്നില്‍ വ്യവസായവകുപ്പിന്റെ ഇടപെടലുകള്‍ പരിശോധിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
അതേസമയം അസംസ്‌കൃത വസ്തുക്കള്‍ സമയാസമങ്ങളില്‍ എത്തിക്കുന്നതുസംബന്ധിച്ചും ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ചുമുള്ള സി.ഐ.ടി.യുവിന്റെ മൗനം സര്‍ക്കാരിന്റെ ഗൂഡാലോചന വെളിവാക്കുന്നതാണ്.
2016-17 വര്‍ഷത്തേക്കുള്ള 40,000 ടണ്‍ കല്‍ക്കരിയുടെ ടെന്‍ഡര്‍ നടപടി ഉള്‍പ്പെടെ നേരത്തെ പൂര്‍ത്തിയാക്കിയ ഫയല്‍ കൈമാറിയിട്ടും പര്‍ച്ചേസിങ് ഓര്‍ഡര്‍ നല്‍കാത്തതിനു കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അഡ്വ. ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."