കോണ്‍ഗ്രസില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രം: യൂത്ത് കോണ്‍ഗ്രസ്
മാവൂര്‍: ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ നടപ്പാക്കി സംസ്ഥാനത്തു കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു പകരം നേതൃത്വം ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ആരോപിച്ചു.
ഇത്തരം പ്രവണതകള്‍ സാധാരണ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് യോഗം വിലയിരുത്തി. ഗ്രൂപ്പ് സമവാക്യത്തിന്റെ പേരില്‍ പരസ്പരം വിഴുപ്പലക്കുന്ന നേതൃത്വം സ്ഥാനമാനങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മണിക്കൂറുകള്‍ക്കകം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നേതൃത്വം തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി.വി സംജിത്ത് അധ്യക്ഷനായി.
എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടി. സിദ്ദീഖ്, നൗഷിര്‍, ധനീഷ് ലാല്‍, രമ്യാ ഹരിദാസ്, എം.പി കേളു കുട്ടി, ശരീഫ് മലയമ്മ, എടക്കനി അബ്ദുറഹ്മാന്‍, എം. മാധവദാസ്, അനീഷ് പാലാട്ട്, ഷിയാലിക്കോയ, ജിജീഷ്, സുനില്‍, വിശ്വന്‍ വെള്ളലശ്ശേരി, രവീഷ് ഒളവണ്ണ, ഇ.കെ നിധിഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."