ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യം: കെ സുധാകരന്‍
കണ്ണൂര്‍: മതീവ്രവാദ-വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തിന്റെ മതേതര സംസ്‌കാരത്തെ കടന്നാക്രമിക്കുമ്പോള്‍, ശാന്തിയും, സമാധാനവും, സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കാന്‍ ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മുന്‍മന്ത്രി കെ സുധാകരന്‍ പ്രസ്താവിച്ചു. ജില്ലാകോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്തുനിന്നു തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്ത് സമാപിക്കുന്ന ഗുരുദേവ ദര്‍ശനയാത്രയുടെ വിജയത്തിനായി ഡി.സി.സി ഓഫിസില്‍വച്ച് ചേര്‍ന്ന സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ്് കെ സുരേന്ദ്രന്‍ അധ്യക്ഷനായി. സതീശന്‍ പാച്ചേനി, എം.പി മുരളി, കെ പ്രമോദ്, വി.വി പുരുഷോത്തമന്‍, ഒ നാരായണന്‍, കെ.സി മുഹമ്മദ് ഫൈസല്‍, ഒ.വി ജാഫര്‍, സുരേഷ് ബാബു എളയാവൂര്‍, കണ്ടോത്ത് ഗോപി, ടി ജയകൃഷ്ണന്‍, സി.ടി ഗിരിജ, മീറാ വല്‍സന്‍, കൂക്കിരി രാജേഷ്, കട്ടേരി നാരായണന്‍, പി മാധവന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."