ഭീഷണിയുണ്ടായാല്‍ യു.എസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ
പ്യോങ്യാങ്: രാജ്യത്തിന് ഭീഷണി തോന്നിയാല്‍ ആദ്യം തന്നെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് യു.എസിന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഏതെങ്കിലും തരത്തില്‍ രാജ്യത്തിന് ഭീഷണിയുണ്ടെന്ന് തോന്നിയാല്‍ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരു മടിയുമില്ലെന്ന് ഉത്തര കൊറിയയുടെ ഉന്നത നയതന്ത്ര വക്താവ് ലീ യോങ് പില് വ്യക്തമാക്കി. എന്‍ബിസി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ലീയുടെ വെളിപ്പെടുത്തല്‍
ഞങ്ങളുടെ രാജ്യത്തേയും പ്രിയ നേതാവ് കിങ് ജോങ് ഉന്നിനേയും തലസ്ഥാനത്തേയുമാണ് യു.എസ് ലക്ഷ്യമിടുന്നത്. അത്തരത്തിലൊരു ആണവ ഭീഷണി യുഎസില്‍ നിന്ന് ഉള്ളിടത്തോളം കാലം തങ്ങള്‍ പിന്നോട്ട് പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് അത്തരത്തിലൊരു ആക്രമണത്തിന് മുതിരുമെന്ന് തോന്നിയാല്‍ ഞങ്ങള്‍ ആദ്യം അവര്‍ക്കെതിരെ ആണവായുധം പ്രയോഗിക്കും. ഞങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക വിദ്യയുണ്ടെന്നും ലീ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."