മാലയില്‍ മലപ്പത്തൂരില്‍ ക്രഷറിനു ലൈസന്‍സ് നല്‍കിയതില്‍ നടപടിവേണം: പരിസ്ഥിതി സംരക്ഷണസമിതി
കൊല്ലം: മാലയില്‍ മലപ്പത്തൂരില്‍ സ്ഥലപരിശോധന നടത്താതെ ക്രഷറിനു ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകളെടുത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ജില്ലാ കലക്ടര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് മാലയില്‍ മലപ്പത്തൂര്‍ പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്ഥലത്തെ ക്രഷര്‍ യൂനിറ്റിനെതിരെ 1325 ദിവസത്തിലധികമായി സമരം നടക്കുകയാണ്. സമരത്തിനിറങ്ങുന്നവര്‍ക്കെതിരെ പൊലിസിനെക്കൊണ്ടു കള്ളക്കേസും എടുപ്പിക്കുന്നു.
ശ്വാസകോശരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രദേശവാസികളെ ബാധിച്ചു തുടങ്ങിയിട്ടു നാളുകളായി. സ്‌കൂള്‍ സമയത്തു ക്രഷര്‍ യുനിറ്റിലേക്കുപോകുന്ന ടിപ്പര്‍ ലോറികള്‍ അപകടഭീഷണിയുയര്‍ത്തുകയാണ്. ഇതുമൂലം മിക്ക സ്‌കൂള്‍ബസുകളും ഇതുവഴി വരാന്‍ മടിക്കുകയാണ്. സ്ഥലത്തെ എസ്.എന്‍ ക്രഷര്‍ യൂനിറ്റിന്റെ ലൈസന്‍സുകള്‍ റദ്ദുചെയ്തു നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സിന്ധു ആര്‍,ശാലിനി എസ്,ലിസി തമ്പി,മിനി ആര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."