ജില്ലയിലെ അഞ്ച് മേല്‍പ്പാലങ്ങളുടെ നവീകരണത്തിന് 340.81 ലക്ഷം രൂപ അനുവദിച്ചു
ആലപ്പുഴ: ജില്ലയിലെ ദേശീയ പാതയുടെ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപണികള്‍ക്കുമായി പണം അനുവദിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ അഞ്ച് മേല്‍പ്പാലങ്ങളുടെ നവീകരണത്തിന് മാത്രമായി 340.81 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ മേല്‍പ്പാലത്തിലെ അറ്റകുറ്റപണികള്‍ ഇതിന്റെ ഭാഗമായി ഒരു മാസത്തിലേറെയായി നടന്നു വരികയാണ്. മേല്‍പ്പാലത്തിലെ കുഴികള്‍ അപകടം ഉണ്ടാക്കാന്‍ ഇടയുള്ളതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി അറ്റകുറ്റ പണികള്‍ നടത്തുവാനും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
ചേര്‍ത്തല എക്‌സറേ ജംഗ്ഷന്‍ മുതല്‍ പാതിരപ്പള്ളി വരെ റോഡ് ടാര്‍ ചെയ്യുന്നതിന് 17 കോടി രൂപയും, കരുവാറ്റ വഴിയമ്പലം മുതല്‍ ഹരിപ്പാട് ക്ഷേത്രം ജംഗ്ഷന്‍ വരെ 6 കോടി 17 ലക്ഷം രൂപയും ഹരിപ്പാട് ക്ഷേത്രം ജംഗ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെ 17.56 കോടി രൂപയും റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്.
പാതിരപ്പള്ളി മുതല്‍ കരൂര്‍ വരെയുള്ള റോഡ് ഗ്യാരന്റി പിരിയഡില്‍ ഉള്ളതിനാല്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ടെക്‌നിക്കല്‍ ഉപദേശത്തിനായി നല്‍കിയിരിക്കയാണ്. ഇതിന് ഏകദേശം 31.5 കോടി രൂപ ആവശ്യമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം നാഷണല്‍ ഹൈവേയില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം എര്‍ത്ത് വര്‍ക്ക്, എര്‍ത്ത് ഫില്ലിംഗ്, ഡ്രെയിനേജ് വര്‍ക്കുകള്‍, സ്റ്റഡ്‌സ് പിടിപ്പിക്കല്‍, ഇന്റര്‍ലോക്ക് ഇടല്‍ എന്നിവക്കായി 7.75 കോടി രൂപയുടെ എസ്റ്റിമേറ്റിന് അടിയന്തിര അംഗികാരം നല്‍കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."