പരവൂര്‍ വെടിക്കെട്ട് ദുരന്തം: എ.സി.പിക്കും സി.ഐക്കുമെതിരേ നടപടി
കൊല്ലം: നിരവധി മരണത്തിനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.
ചാത്തന്നൂര്‍ എ.സി.പി, പരവൂര്‍ സി.ഐ എന്നിവരെയാണ് മാറ്റിയാണ് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചത്. പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായിരുന്ന ചാത്തന്നൂര്‍ അസി.കമ്മിഷണര്‍ എം.എസ് സന്തോഷിനെയും പരവൂര്‍ സി.ഐ എസ് ചന്ദ്രകുമാറിനെയുമാണ് സ്ഥാനത്തുനിന്ന് മാറ്റിയത്.
ചാത്തന്നൂരിലെ പുതിയ എ.സി.പിയായി കെ. വേലായുധനും പരവൂര്‍ സി.ഐയായി ബി. സന്തോഷ് കുമാറും ഇന്നലെ ചുമതലയേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പൊലിസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടായത്.
സ്ഥലം മാറ്റിയ എ.സി.പിക്കും സി.ഐക്കും പകരം നിയമനം നല്‍കിയിട്ടില്ല.
ഏപ്രില്‍ 10ന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ കൊല്ലം സിറ്റി പൊലിസ് കമ്മിഷണറെയും ഇപ്പോള്‍ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ക്കും എതിരേ അടിയന്തര നടപടി എടുക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നുവെങ്കിലും നടപടി എടുക്കാത്തത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."