HOME
DETAILS

റേഷനരിവിതരണം സ്തംഭിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശി: ഡീലേഴ്‌സ് അസോസിയേഷന്‍

  
backup
October 18 2016 | 21:10 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be



തളിപ്പറമ്പ്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ അരി നല്‍കുകയുള്ളൂ എന്ന കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശിയാണു ജില്ലയില്‍ റേഷനരിവിതരണം സ്തംഭിക്കാന്‍ കാരണമെന്ന് ആള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ.പി.എല്‍ സബ്‌സിഡി വിഭാഗത്തിനു വിതരണം ചെയ്യേണ്ട അരി ഇതുവരെയായി എഫ്.സി.ഐ ഗോഡൗണില്‍ നിന്നു മൊത്തവ്യാപാരികള്‍ക്കു വിട്ടുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാര്‍ക്ക് അരി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അരിയുടെ സബ്‌സിഡി നിര്‍ത്തലാക്കിയതിനാല്‍ എത്ര രൂപയ്ക്കാണ് അരി വിതരണം ചെയ്യേണ്ടതെന്നു പറയാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്നില്ല. അതുകൊണ്ടാണു റേഷന്‍ കടകളില്‍ സ്റ്റോക്കുള്ള അരി പോലും റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ സാധിക്കാത്തത്.
    പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്നു പരിഹാരമുണ്ടാക്കണമെന്നും വെട്ടിക്കുറച്ച സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും മുഴുവന്‍ കാര്‍ഡുടമകള്‍ക്കും അരി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.
ഇതിന്റെ ഭാഗമായി 24 ന് കേരളത്തിലെ മുഴുവന്‍ റേഷന്‍കടകളും അടച്ചിട്ട് നിയമസഭാ മാര്‍ച്ച് നടത്തും. കണ്ണൂരിലെ എല്ലാ റേഷന്‍ വ്യാപാരികളും സമരത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.സഹദേവന്‍, സെക്രട്ടറി ടി.കെ.ആരിഫ്, എന്‍.സുരേന്ദ്രന്‍, എം.എ.മുസ്തഫ, പി.ഭാര്‍ഗവന്‍ എന്നിവര്‍ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago