ജലഗതാഗത വകുപ്പിന്റെ കെടുകാര്യസ്ഥത : പശ്ചിമകൊച്ചിയില്‍ ഗതാഗതം താറുമാറാകുന്നു
കൊച്ചി : പശ്ചിമ കൊച്ചിയിലെ ജലഗതാഗതം നിലച്ചു. നാട്ടുക്കാരെ വട്ടംചുറ്റിച്ച് ബോട്ട് റദ്ദാക്കല്‍ തുടരുന്നു.
നാട്ടുക്കാര്‍ക്ക് പുറംലോകം കാണണമെങ്കില്‍ വകുപ്പ് കനിയേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രഭാത സര്‍വീസുകള്‍ പൂര്‍ണ്ണമായും ആരംഭിച്ചെങ്കില്‍ മാത്രമെ ഇവിടുത്തുക്കാര്‍ക്ക് പട്ടത്തിലേക്ക് എത്താന്‍ കഴിയുളളു.
ഷെഡ്യൂള്‍ പ്രകാരം രാവിലെ നടത്തേണ്ട 6.45 , 7.45 , 8.15 ,8.50 ,9.15,9.35 എന്നീ സമയങ്ങളില്‍ എറണാകുളത്തേക്കുളള ബോട്ട് സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.
ഇതിനായി പ്രത്യേക നോട്ടീസും എഴുതി പതിപ്പിച്ചിട്ടുണ്ട്. കൂനിന്മേല്‍ കുരു എന്ന പോലെ വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി എംബാര്‍കഷന്‍ എറണാകുളം സര്‍ക്കുലര്‍ സര്‍വീസ് ഫോര്‍ട്ട് കൊച്ചിയില്‍ അടുപ്പിക്കുന്നില്ല. കഴിഞ്ഞ അഞ്ചു മാസമായി ജലഗതാഗത വകുപ്പില്‍ ഉദ്യോഗസ്ഥ അനാസ്ഥ തുടരുകയാണ്.സര്‍ക്കാര്‍ മാറിവന്നിട്ടും തല്‍സ്ഥിതിക്ക് മാറ്റമില്ലെന്ന് നാട്ടുക്കാര്‍ പറയുന്നു.
2013 ആഗസ്റ്റ് 13ന് നിലവില്‍ വന്ന പുതിയ സമയക്രമ പ്രകാരം എറണാകുളത്തുനിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് അറുപത് സര്‍വീസുകള്‍ നടത്തണം.
എറണാകുളത്തുനിന്നും മട്ടാഞ്ചേരിയിലേക്കു 25 ട്രിപ്പുകള്‍ ഓടിക്കുമെന്നാണ്.
യഥാസമയങ്ങളില്‍ ബോട്ടുകളുടെ അറ്റകുറ്റപണികള്‍ നടത്താതിരിക്കുക , അറ്റകുറ്റപണികള്‍ ആവശ്യമുളള ബോട്ടുകള്‍ ഓടിക്കുക, നല്ല ബോട്ടുകള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വൈക്കത്തേക്കും, പെരുമ്പളത്തേക്കും വിടുന്ന രീതിയാണ് ഇവിടെ നടക്കുന്നത്.
പശ്ചിമ കൊച്ചിയിലെ ജലഗതാഗത സംവിധാനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മുഴുവന്‍ ജീവനക്കാരയും ഒത്താശചെയ്യുന്നവരെയും നീക്കം ചെയ്യണമെന്നും ജെട്ടി പരിസരത്തെ ഫൈബര്‍ ബോട്ടുകള്‍ മാറ്റി ബോട്ട് അടുക്കാന്‍ കൂടുതല്‍ സൗകര്യം ഉണ്ടാകണമെന്നും നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."